നടി ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം; പതിനഞ്ച് പവനോളം സ്വർണാഭരണങ്ങൾ നഷ്ടമായി

single-img
19 November 2021

ടെലിവിഷൻ സീരിയലുകളിൽ ധാരാളം ജനപ്രിയ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം. കണ്ണൂർ ജില്ലയിലെ ചെറുകുന്നിലെ വീട്ടിൽ നിന്നുമാണ് പതിനഞ്ച് പവനോളം സ്വർണാഭരണങ്ങൾ മോഷണം പോയത്.

ഈ വീട്ടിൽ ശ്രീകലയുടെ പിതാവും, സഹോദരിയുമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവിടെ മോഷണം നടന്നത്. ആരും ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് മുറിക്കുള്ളിലെ അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തുകയായിരുന്നു.

വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ ശ്രീകലയുടെ പിതാവാണ് മുറിക്കുള്ളിൽ സാധനങ്ങൾ വലിച്ചുവാരി ഇട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് നടന്ന പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടമായെന്ന് മനസിലായത്. ശ്രീകലയുടെ സഹോദരിയുടെ പതിനഞ്ചോളം പവൻ തൂക്കം വരുന്ന മാലയും, വളകളുമാണ് മോഷണം പോയത്. ഇവർ നൽകിയ പരാതിയിൽ കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.