മോദി സര്‍ക്കാര്‍ കര്‍ഷക നിയമം പിന്‍വലിച്ചത് കര്‍ഷകരോഷത്തില്‍ ആവിയായിപ്പോകുമെന്ന് ഭയന്നതിനാൽ: ഉമ്മൻ ചാണ്ടി

single-img
19 November 2021

കര്‍ഷകരോഷത്തില്‍ ആവിയാപ്പോകുമെന്നു ഭയന്നാണ് മോദി സര്‍ക്കാര്‍ കുപ്രസിദ്ധമായ കര്‍ഷക നിയമം പിന്‍വലിച്ചതെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്.

വെടിയുണ്ടകൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്. കര്‍ഷകരെ അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതായും ഉമ്മൻചാണ്ടി എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

കര്‍ഷകരോഷത്തില്‍ ആവിയാപ്പോകുമെന്നു ഭയന്നാണ് മോദി സര്‍ക്കാര്‍ കുപ്രസിദ്ധമായ കര്‍ഷക നിയമം പിന്‍വലിച്ചത്.

750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്കണക്കിനു കര്‍ഷകര്‍ നീരുകൊടുത്തും കൈവരിച്ച നേട്ടമാണിത്. വെടിയുണ്ടകൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്. കര്‍ഷകരെ അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജനരോഷത്തിനു മുന്നില്‍ ഇന്ധനവില വിലയും കുറയ്‌ക്കേണ്ടി വരും.