സ്മൃതി ഇറാനി രചിച്ച ‘ലാല്‍സലാം’ എന്ന നോവല്‍ ഉടന്‍ പുറത്തിറങ്ങുന്നു

single-img
18 November 2021

കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി രചിച്ച ‘ലാല്‍സലാം’ എന്ന നോവല്‍ ഉടന്‍ പുറത്തിറങ്ങും. വെസ്റ്റ്‌ലാന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് ഈ പുസ്തകം പുറത്തിറക്കുന്നത്.

2010കാലഘട്ടത്തിൽ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിന് കാരണമായ സംഭവമാണ് ഈ നോവലിന്റെ പ്രമേയം. രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവ് കൂടിയാണ് നോവല്‍. ഈ മാസം 29 ന് നോവല്‍ വായനക്കാരിലെത്തും.