മനസ്സും ശരീരവും ശുദ്ധമാകാൻ ചാണകം തിന്ന് ഒരു ഡോക്ടർ

single-img
18 November 2021

ഹരിയാനയിൽ നിന്നുള്ള ഒരു ഡോക്ടർ ചാണകം തിന്നുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വെറുതെ ചാണകം തിന്നുക മാത്രമല്ല, ഇതിന്റെ കൂടെ അതിന്റെ ഗുണമേൻമകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

സംസ്ഥാനത്തെ കർണാലിലുള്ള ശിശുരോഗ വിദഗ്ധൻ (എംബിബിഎസ്, എംഡി) എന്നവകാശപ്പെടുന്ന ഡോ. മനോജ് മിത്തലാണ് ചാണകം കഴിച്ചുകൊണ്ട് ഇത്തരത്തിൽ വൈറലായിരിക്കുന്നത്. ചാണകം കഴിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചാണകം കഴിച്ചാൽ മനസ്സും ശരീരവും ശുദ്ധമാവുമെന്നാണ് ഡോക്ടർ പറയുന്നത്. ചാണകം കഴിച്ചാൽ രോഗങ്ങൾ വരില്ല, സ്ത്രീകൾ ചാണകം കഴിച്ചാൽ സിസേറിയൻ വേണ്ടിവരില്ലെന്നും സുഖപ്രസവം നടക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.