കാലാപാനി എന്ന ചിത്രം പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ലാര്‍ജ് സ്‌കെയില്‍; ‘മരക്കാറി’നെ കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍

single-img
17 November 2021

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന് ആശംസയറിയിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. താന്‍ ‘ മരക്കാ’ കണ്ടുവെന്നും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമ ഇഷ്ടമായെന്നു അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.

കാലാപാനി എന്ന ചിത്രം പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ലാര്‍ജ് സ്‌കേല്‍ ആയിട്ടുള്ള ചിത്രമാണ് മരക്കാര്‍ എന്നും സംവിധായകന്‍ പറയുന്നു. അല്‍ഫോന്‍സ് പുത്രന്റെ വാക്കുകള്‍ ഇങ്ങിനെ: ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം കണ്ടു. ചെറുപ്പം മുതലെ കണ്ടുവന്ന മോഹന്‍ലാല്‍ പ്രയദര്‍ശന്‍ കോംമ്പൊ ഈ ചിത്രത്തിലും ഉണ്ട്. കാലാപാനി എന്ന ചിത്രം പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ലാര്‍ജ് സ്‌കേല്‍ ആയിട്ടുള്ള ചിത്രമാണ് മരക്കാര്‍. ചിത്രം കണ്ട ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് സിനിമ ഇഷ്ടപ്പെട്ടു.

ഈ സിനിമയെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. എന്തെങ്കിലും പറഞ്ഞാല്‍ ഒരു പക്ഷേ സിനിമയിലെയോ കഥയിലെയോ എന്തെങ്കിലുമൊക്കെയാവാം. അതുകൊണ്ടാണ് ഒന്നു പറയാത്തത്’.