മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

single-img
16 November 2021

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (78) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുഴപ്പിലങ്ങാട്ടെ വസതിയിൽ വച്ചായിരുന്നു അന്ത്യം.മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് പീര്‍ മുഹമ്മദ്. 1945 ജനുവരി എട്ടിന് തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് പീർ മുഹമ്മദ് ജനിച്ചത്.

അദ്ദേഹം നന്നേ ചെറുപ്പത്തില്‍ കേരളത്തിലേക്കെത്തുകയും മാപ്പിളപ്പാട്ട് രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കുകയും ചെയ്തു.‘ഒട്ടകങ്ങള്‍ വരിവരിവരിയായ്… കാരയ്ക്ക മരങ്ങള്‍ നിരനിരനിരയായ്’, ‘കാഫ് മല കണ്ട പൂങ്കാറ്റേ… കാണിക്ക നീ കൊണ്ടു വന്നാട്ടേ’ തുടങ്ങിയവ അദ്ദേഹത്തിന്റെ ജനീകയമായ പാട്ടുകളാണ്. പീർ മുഹമ്മദിന്റെ ഖബറടക്കം വൈകിട്ട് നാലുമണിക്ക് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍ നടക്കും.