അവർ യന്ത്രങ്ങളല്ല, ക്രിക്കറ്റ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കണം: രാഹുൽ ദ്രാവിഡ്

single-img
16 November 2021

ക്രിക്കറ്റ് താരങ്ങൾക്കുള്ള ജോലിഭാരം കുറയ്ക്കേണ്ടത് നിലവിൽ വളരെ അത്യാവശ്യമാണെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. താരങ്ങൾ യന്ത്രങ്ങളല്ലെന്നും എല്ലാ താരങ്ങളെയും ഫ്രഷ് ആയി നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാളെ മുതൽ ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് ദ്രാവിഡിൻ്റെ ഈ നിർദ്ദേശം ഉണ്ടായത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ:“ജോലിഭാരം വളരെ കുറയ്ക്കേണ്ടത് ക്രിക്കറ്റിൽ അത്യാവശ്യമാണ്. ഇവിടെ നമ്മൾ അത് ഫുട്ബോളിലും കാണുന്നുണ്ട്. കളിക്കാരുടെ മാനസിക, ശാരീരിക ആരോഗ്യമാവണം ഏറ്റവും പ്രധാനപ്പെട്ട കാര്യം. സന്തുലിതമായ രീതിയിലാവണം കളി.

വലിയ ടൂർണമെൻ്റുകളിൽ കളിക്കുമ്പോൾ താരങ്ങൾ ഫിറ്റ് ആയിരിക്കുന്ന നില ഉണ്ടാവണം. അതിനായി ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. താരങ്ങൾ എന്നത് യന്ത്രങ്ങളല്ല. എല്ലാ താരങ്ങളും ഫ്രഷ് ആയിരിക്കണം. അത് വളരെ ലളിതമാണ്. കളിക്കുന്ന എല്ലാ പരമ്പരയും നിരീക്ഷിക്കേണ്ടതുണ്ട്.”