മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ; ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു; പുതിയ വീഡിയോയുമായി ഫിറോസ് ചുട്ടിപ്പാറ

single-img
15 November 2021

ഏറ്റവും പുതുതായി ‘മയില്‍’ വിവാദത്തില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു അവസാനവുമായി ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വിഡിയോ. പാചകം ചെയ്യാനായി വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച് ഇദ്ദേഹം പുതിയ വിഡിയോ പുറത്തുവിട്ടു.

മയിലിന് പകരമായി പകരം കോഴിക്കറി വച്ചാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. മയില്‍ എന്നത് നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും ഫിറോസ് വീഡിയോയിൽ പറയുന്നു. ഫിറോസിന്റെ വാക്കുകൾ: ‘മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു.’

കഴിഞ്ഞ ദിവസം മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്ന പേരിൽ ഇദ്ദേഹം പുറത്തുവിട്ട തന്റെ പുതിയ വീഡിയോയിൽ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ അക്രമവുമായി രംഗത്തെത്തിയത് വിവാദമായിരുന്നു.

ആദ്യ വീഡിയോയിൽ നമ്മുടെ രാജ്യത്തിന്റെ ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം ഉയർന്നിരുന്നത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയന്‍ അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും പറയുന്നു.

https://www.facebook.com/watch/?v=915342302446411&t=477