ശക്തമായ മഴ തുടരുന്നു; സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; ഇടുക്കിയില്‍ രാത്രിയാത്രയ്ക്ക് നിരോധനം

single-img
14 November 2021

കേരളത്തിൽ വ്യാപകമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി. ഇതോടൊപ്പം ജില്ലയില്‍ തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ ഉണ്ടായിരുന്നപ്പോൾ വിനോദസഞ്ചാരം, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും നിരോധനം തുടരും. എറണാകുളം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച് ഭരണകൂടം ഉത്തരവിറക്കി. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കും.

അതേസമയം, സംസ്ഥാനമാകെ589 ദുരിതാശ്വാസ ക്യാമ്പുകളിലായി 1947 പേരാണ് കഴിയുന്നത്. വെള്ളക്കെട്ട് കൂടുതൽ രൂക്ഷമായ കുട്ടനാട് താലൂക്കില്‍ 50 ഗ്രുവല്‍ സെന്ററുകള്‍ സ്ഥാപിച്ചു. നിലവിൽ എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.