തിയേറ്റർ ഉടമകൾക്ക് മുന്നിൽ ഉ​പാ​ധി​ക​ളു​മാ​യി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ; മ​ര​യ്ക്കാ​ർ റിലീസ് വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ൽ

single-img
14 November 2021

പ്രിയദർശന്റെ സംവിധാനത്തിൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ‘മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ എ​ന്ന സി​നി​മ തീ​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും പ്ര​തി​സ​ന്ധി. ചിത്രത്തിന്റെ നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ സി​നി​മ​യ്ക്ക് മി​നി​മം ഗ്യാ​ര​ന്‍റി എ​ന്ന ഉ​പാ​ധി തീ​യ​റ്റ​ർ ഉ​ട​മ​ക​ൾ​ക്ക് മു​ന്നി​ൽ​വ​ച്ച​താ​യാ​ണ് പുറത്തുവരുന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

അടുത്തമാസം ര​ണ്ട് മു​ത​ൽ മ​ര​ക്കാ​ർ ദി​വ​സ​വും നാ​ല് ഷോ​ക​ൾ ക​ളി​ക്ക​ണ​മെ​ന്ന​താ​ണ് നി​ര്‍​മാ​താ​വി​ന്‍റെ ആ​ദ്യ ഉ​പാ​ധി. ഇതോടൊപ്പം തന്നെ സി​നി​മ റി​ലീ​സ് ചെ‍‍​യ്യു​ന്ന ആ​ദ്യ​വാ​രം ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ 60 ശ​ത​മാ​ന​വും ര​ണ്ടാം വാ​ര​ത്തി​ൽ 55 ശ​ത​മാ​ന​വും മൂ​ന്നാം വാ​ര​വും അ​തി​ന് ശേ​ഷം എ​ത്ര നാ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​വോ അ​തി​ന്‍റെ 50 ശ​ത​മാ​ന​വും ന​ൽ​ക​ണ​മെ​ന്നാ​ണ് മ​റ്റു പ്രധാന വ്യ​വ​സ്ഥ​ക​ള്‍.

എന്നാൽ, ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട‌​ന്ന ച​ര്‍​ച്ച​യി​ല്‍ ചിത്രത്തിന്റെ റി​ലീ​സി​ന് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ ഒ​രു ഉ​പാ​ധി​യും വെ​ച്ചി​ലെ​ന്നാ​യി​രു​ന്നു സംസ്ഥാന സിനിമാ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​റി​യി​ച്ചി​രു​ന്ന​ത്. നിലവിൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ പുതിയ ​നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്.