പശുവിന്റെ ചാണകത്തിനും മൂത്രത്തിനും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കഴിയും: മധ്യപ്രദേശ് മുഖ്യമന്ത്രി

single-img
14 November 2021

നമുക്ക് പശുവിൽ നിന്നും ലഭിക്കുന്ന ചാണകത്തിനും മൂത്രത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇവയിലൂടെ ഒരു വ്യക്തിയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും അതുവഴി രാജ്യത്തെ സാമ്പത്തികമായി പ്രാപ്തമാക്കാനും പശുവിനും ചാണകത്തിനും മൂത്രത്തിനും കഴിയുമെന്നാണ് ശിവരാജ് സിംഗ് ചൗഹാന്റെ വിശദീകരണം.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ”വേണമെങ്കില്‍, പശുക്കളിലൂടെയും അവയിൽ നിന്നും ലഭിക്കുന്ന ചാണകം, മൂത്രം എന്നിവയിലൂടെയും നമുക്ക് നമ്മുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും രാജ്യത്തെ സാമ്പത്തികമായി പ്രാപ്തരാക്കാനും കഴിയും.

നമ്മുടെ സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മരത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ഗോകാസ്ത് (ചാണകം കൊണ്ട് നിര്‍മ്മിച്ച തടികള്‍) ഉപയോഗിക്കുന്നുണ്ട്,”- അദ്ദേഹം പറഞ്ഞു.