1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, ഭിക്ഷയാണ്; പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ പത്മശ്രീ തിരിച്ചുതന്നേക്കാമെന്ന് കങ്കണ

single-img
13 November 2021

1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യല്ല, ഭിക്ഷയാണ് എന്ന് താൻ നടത്തിയ പരാമര്‍ശത്തിലുറച്ച് നടി കങ്കണ . അതുകൊണ്ടുതന്നെ താന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്നും നടി പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ കങ്കണക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തപ്പോഴാണ് ഈ പ്രതികരണം.

സോഷ്യൽ മീഡിയയിൽ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ‘തന്റെ ആ അഭിമുഖത്തില്‍ എല്ലാ കാര്യവും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യം സ്വാതന്ത്ര്യസമരം ചെയ്തത് 1857ലേതായിരുന്നുവെന്നും നടി പറയുന്നു.

ഇതോടെ സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മി ഭായ്, വീര്‍ സവര്‍ക്കര്‍ജി തുടങ്ങിയവരുടെ സമര്‍പ്പണങ്ങളുമെന്നും നടി കുറിച്ചു. 1947ല്‍ ഏതു യുദ്ധം നടന്നു എന്നെനിക്കറിയില്ലെന്നും 1857ലേത് അറിയാമെന്നും താരം പറയുന്നു.