ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രു പാകിസ്ഥാനല്ല ചൈനയാണ്: ബിപിന്‍ റാവത്ത്

single-img
12 November 2021

ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രു പാകിസ്ഥാനല്ല മറിച്ചു ചൈനയാണ് എന്ന് രാജ്യത്തിന്റെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. ഇന്ത്യയ- ചൈനാ അതിർത്തിയിൽ അതിര്‍ത്തിയില്‍ ആദ്യം സേനാ പിന്മാറ്റത്തിന് ചൈനയെ നിര്‍ബ്ബന്ധിക്കണമെന്നും ശേഷം 2020 ഏപ്രില്‍ മാസത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങി പോകുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സ്വകാര്യ മാധ്യമം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചൈന കടന്നു കയറി എന്ന വാര്‍ത്ത ജനറല്‍ ബിപിന്‍ റാവത്ത് പൂർണ്ണമായും നിഷേധിച്ചു.

ദീർഘ വര്‍ഷങ്ങളായി ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് അവര്‍ ഇപ്പോൾ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. ആ സംഭവത്തെ ഇപ്പോഴുണ്ടായ കടന്നു കയറ്റം എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അതിർത്തികളിലെ ഏത് തരത്തിലുള്ള കടന്നു കയറ്റങ്ങളെയും ചെറുക്കാന്‍ ഇന്ത്യ സജ്ജമാണെന്നും അതിനുള്ള ശേഷി ഇന്ന് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം, ഗാല്‍വനിലേത് പോലുള്ള നടപടി ചൈന ഇനിയും ആവര്‍ത്തിച്ചാല്‍ അന്ന് നല്‍കിയ മറുപടി തന്നെ ഇന്ത്യ വീണ്ടും തിരിച്ചു നല്‍കും.ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ചൈന നിയമനിര്‍മാണം നടത്താന്‍ തുടങ്ങുകയാണെന്ന വാര്‍ത്തയോട്, മനോരാജ്യം കാണാന്‍ ആര്‍ക്കും അവകാശമുണ്ട് എന്നായിരുന്നു സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രതികരണം.