പിരിച്ചുവിടൽ നടപടി രാഷ്ട്രീയ പകപ്പോക്കലാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നു: ഡോ.കഫീൽ ഖാൻ

single-img
11 November 2021

തന്നെ സർവീസിൽ നിന്നും പിരിച്ചുവിട്ട സർക്കാർ നടപടി വിചിത്രമെന്ന് ഡോ.കഫീൽ ഖാൻ. അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തൻ്റെ കർമ്മമാണ് എന്നും ഇപ്പോഴത്തെ സർക്കാരിന്റെ നടപടി രാഷ്ട്രീയ പകപ്പോക്കലാണോ എന്നത് സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു .

സർക്കാർ മാധ്യമങ്ങളിലൂടെയാണ് സർക്കാർ പിരിച്ചുവിടൽ നടപടി അറിയിക്കുന്നത്. തനിക്ക് നേരിട്ട് ഒരു വിവരവും സർക്കാർ തന്നില്ലെന്നും കഫീൽ ഖാൻ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുപിയിലെ ബി ആർ ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ്സ സംസ്ഥാന ർക്കാരിന്‍റെ നടപടി.

ഈ വിഷയത്തിൽ 2017 മുതൽ കഫീൽ ഖാൻ സസ്പെൻഷനിലാണ്. അനധികൃത സസ്പെൻഷനെതിരായ നിയമ പോരാട്ടം കോടതിയിൽ തുടരവേയാണ് സർക്കാർ കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. നിലവിൽ പിരിച്ചു വിട്ട ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെന്ന് കഫീൽ ഖാൻ അറിയിച്ചു.