തമിഴ്‌നാട്ടില്‍ മഴക്കെടുതി രൂക്ഷമാകുന്നു; 16 ജില്ലകളില്‍ റെഡ് അലര്‍ട്ട്

single-img
10 November 2021

ശക്തമായ മഴയിൽ തമിഴ്‌നാട്ടില്‍ മഴക്കെടുതി രൂക്ഷമാകുകയാണ്. ഇനിയുള്ള മൂന്ന് ദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ തന്നെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇതുവരെയ്ക്കും വന്‍ നാശനഷ്ടമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. വിവിധ പ്രദേശങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേന സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. പ്രധാനമായും തീരദേശ ജില്ലകളായ കടലൂര്‍, രാമനാഥപുരം, ശിവഗംഗ, പുതുക്കോട്ട, തഞ്ചാവൂര്‍ തുടങ്ങി പത്ത് ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

നാളെയും മറ്റന്നാളും ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവണ്ണാമലൈ, വിഴിപ്പുരം ജില്ലകളിലും ശക്തമായ മഴയുണ്ടാകും. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ ജില്ലകളിലെ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.