കൊല്ലപ്പെട്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; താൻ സുരക്ഷിതയെന്ന് നിഷ ദാഹിയ

single-img
10 November 2021

താൻ കൊല്ലപ്പെട്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ദേശീയ ഗുസ്തിതാരം നിഷ ദാഹിയ താൻ സുരക്ഷിതയാണെന്നും അവർ സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടവീഡിയോ സന്ദേശത്തിൽ അറിയിച്ചു.

നിഷാ ദഹിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചെന്ന രീതിയിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.. ഹരിയാനയിലെ സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വച്ചായിരുന്നു വെടിയേറ്റതെന്നായിരുന്നു റിപ്പോർട്ട് . നിഷയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും .അമ്മ ധന്‍പതിക്ക് വെടിവയ്പ്പില്‍ സാരമായി പരിക്കേറ്റിട്ടുണ്ടെന്നും പ്രചരിക്കുകയുണ്ടായി.

https://www.instagram.com/p/CWGNBcnJ4iA/