യോഗി മത്സരിക്കുന്ന എവിടെയും എതിരെ മത്സരിക്കാന്‍ തയ്യാർ: ചന്ദ്രശേഖര്‍ ആസാദ്

single-img
9 November 2021

യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യുപിയിൽ മത്സരിച്ചു വിജയിക്കുകയെന്നതല്ല ആദിത്യനാഥിനെ സഭ കാണിക്കാതിരിക്കുക എന്നതിനാണ് പ്രാധാന്യമെന്നും യോഗി മത്സരിക്കുന്ന എവിടെയും എതിരെ മത്സരിക്കാന്‍ തയ്യാറാണെന്നും ചന്ദ്രശേഖര്‍ ആസാദ് അറിയിക്കുകയായിരുന്നു.

ഇത്തവണ തെരഞ്ഞെടുപ്പിൽ സമാജ് പാര്‍ട്ടിയുടെ ബാനറിലാകും ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കുക. മാത്രമല്ല, ഇക്കുറി തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനു പുറമേ ദലിത്, മുസ്‍ലിം, പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരെ പറ്റുന്നയിടങ്ങളിലെല്ലാം സ്ഥാനാര്‍ഥികളാക്കി തങ്ങളുടേതായ രീതിയില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.