പ്രിയദർശൻ ചിത്രത്തിനായി ബോക്‌സിങ് പരിശീലവുമായി മോഹൻലാൽ; വീഡിയോ കാണാം

single-img
9 November 2021

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കായി ബോക്‌സിങ് പരിശീലനം നടത്തുന്ന മോഹൻലാലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മികച്ച വെല്‍നസ് ട്രെയിലര്‍ ആയ ജയ്‌സണ്‍ പോള്‍സണ്‍ ആണ് സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടിയാണ് ബോക്‌സിങ് പരിശീലനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സിനിമയ്ക്കായി ലാല്‍ 15 കിലോ ശരീര ഭാരം കുറക്കണം. അതിനു ശേഷം അത് തിരിച്ചു പിടിക്കണം. മാത്രമല്ല, പത്ത് കിലോ കൂട്ടുകയും വേണം.

കഥാ ഗതിയിൽ ശരീര ഭംഗി നഷ്ടപ്പെട്ട, പ്രായമാകുന്ന ഭാഗം അവതരിപ്പിക്കാനാണ് ഭാരം കൂട്ടേണ്ടി വരിക. അദ്ദേഹത്തിന് അത് സാധിക്കും മോഹന്‍ലാലിന് ചെയ്യാന്‍ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ എന്നും പ്രിയദര്‍ശന്‍ ചോദിക്കുന്നു. മോഹൻലാലിന്റെ തന്നെ ആശിര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

https://www.instagram.com/p/CWDkJxMJfGV/