ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് കാരണം ഐ പി എൽ: രവിശാസ്ത്രി

single-img
8 November 2021

യുഎഇയിൽ നടക്കുന്ന ടി ട്വന്റി ലോകകപ്പിലെ ഇന്ത്യയുടെ ദയനീയമായ പ്രകടനത്തിന് കാരണം ഐ പി എല്ലെന്ന് ദേശീയ ടീം പരിശീലകൻ രവി ശാസ്ത്രി. ലോകകപ്പിലെ ഇന്ന് നടന്ന ഇന്ത്യയുടെ അവസാന മത്സരത്തിന് മുന്നോടിയായി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശാസ്ത്രി ഇത് പറഞ്ഞത്.

ടീമിന്റെ മോശമായ പ്രകടനത്തിന് ഒഴിവുകഴിവ് പറയുകയല്ലെന്നും എന്നാൽ ഐ പി എല്ലിനു ശേഷം കുറച്ചു വിശ്രമം ടീം ആഗ്രഹിച്ചിരുന്നുവെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ” ഞാൻ ഇപ്പോൾ മാനസികമായി വളരെയേറെ തളർന്നിരിക്കുകയാണ്. എന്റെ പ്രായത്തിൽ അത് സ്വാഭാവികമാണ്. എന്നാൽ കളിക്കാരും ശാരീരികമായും മാനസികമായും വളരെ ക്ഷീണിച്ച അവസ്ഥയിലാണ്.

കഴിഞ്ഞ ആറ് മാസത്തോളം തുടർച്ചയായി ബയോ ബബിളിൽ കഴിയുകയെന്നത് അത്ര നിസാര കാര്യമല്ല. ഐ പി എല്ലിനും ലോകകപ്പിനും ഇടയിൽ കുറച്ചു കൂടി ദീ‌ർഘമായ ഇടവേള ഈ ടീമിന് ആവശ്യമായിരുന്നു. ടീമിന്റെ തോൽവിക്ക് ഒരു കാരണം കണ്ടെത്തുന്നതല്ല മറിച്ച് ജയിക്കുന്നതിനുള്ള ശ്രമത്തിനിടയിൽ തോൽക്കുന്നത് ഇന്ത്യൻ ടീമിനെ ഭയപ്പെടുത്തില്ല. ഈ ടീമിന് ഇപ്പോൾ ആവശ്യം ദ്രാവിഡിനെ പോലൊരു പരിശീലകനെയാണ്. ദ്രാവിഡിന്റെ കീഴിൽ ഈ ടീം ഇനിയും ഉയരങ്ങളിലെത്തും”.