ടോണി ചമ്മിണി ഉൾപ്പെടെയുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍ 14ദിവസം റിമാന്‍ഡില്‍

single-img
8 November 2021

കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹന തകര്‍ത്ത കേസില്‍ അറസ്റ്റിലായ ടോണി ചമ്മിണി അടക്കമുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡില്‍. അറസ്റ്റിനു ശേഷം എറണാകുളം ജെഎഫ്എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തത്.

ഇവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.ഇന്ന് വൈകുന്നേരമായിരുന്നു ടോണിയും സംഘവും മരട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ടോണിക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെര്‍ജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കല്‍ എന്നിവരാണ് കീഴടങ്ങിയത്.

കേസിൽ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി.ജി ജോസഫിനെയും ഷരീഫ് വാഴക്കാലയെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.