മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു; അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
8 November 2021

മാവേലിക്കരയില്‍ ആയുധവുമായി സംഘടിച്ചെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. സംഭവത്തിൽ ഡിവൈഎഫ്‌ഐ മാവേലിക്കര മാങ്കാങ്കുഴി യൂണിറ്റ് സെക്രട്ടറി അരുണിന് കുത്തേറ്റു. മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്ക് നിസാരപരുക്കേൽക്കുകയും ചെയ്തു. ഇവരെ നിലവിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ അര്‍ധരാത്രിയോടെ നടന്ന സംഭവത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച വിഷയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. വിഷയം പറഞ്ഞുതീര്‍ക്കാന്‍ ഇരുവിഭാഗവും ഒരുമിച്ചിരുന്ന ശേഷമാണ് തര്‍ക്കമുണ്ടായത് എന്നാണ് വിവരം.