രണ്ടുദിവസത്തെ പണിമുടക്ക്; കെഎസ്ആർടിസിയുടെ നഷ്ടം 9.4 കോടി

single-img
7 November 2021

കഴിഞ രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്ടം 9.4 കോടി രൂപ. 48 മണിക്കൂർ പണിമുടക്കിന് ശേഷം ഇന്ന് വീണ്ടും കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്കരണ ചർച്ച തുടരുമെന്ന് മാനേജമെന്റ് അറിയിച്ചു.

അവസാന 10 വർഷമായി കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. നിലവിൽ പണിമുടക്കിയ തൊഴിലാളികൾക്കു സർക്കാർ തീരുമാനത്തിനു വിധേയമായി ഡയസ്നോൺ ബാധകമാകുമെന്നാണ് എംഡിയുടെ സർക്കുലർ. അതേസമയം സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച അനശ്ചിതകാല പണിമുടക്ക് ചൊവ്വാഴ്ച ആരംഭിക്കും. പ്രതിസന്ധിയും ഇന്ധന വിലയും മറികടക്കാൻ ടിക്കറ്റ് വിലവർധന വേണമെന്ന് ബസുടമകൾ അറിയിച്ചു.