‘മരക്കാർ’ ആമസോൺ പ്രൈമിന് വിറ്റത് 90-100 കോടി രൂപയ്‌ക്കെന്ന് റിപ്പോർട്ട്

single-img
7 November 2021

പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിന് വിറ്റത് 90-100 കോടി രൂപയ്ക്കെന്ന് റിപ്പോർട്ട്. ഇതുവരെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് കൃത്യമായ തുക നൽകിയിട്ടില്ലെങ്കിലും നിലവിലെ രാജ്യത്തെ ഏറ്റവും വലിയ നേരിട്ടുള്ള ഇടപാടായിരിക്കും ഇതെന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്തത്.

ഏകദേശം 90 കോടി രൂപയാണ് സിനിമയുടെ നിർമാണച്ചെലവ്. ഹിന്ദിയിൽ നിന്നുള്ള ഒരു മികച്ച താരനിരയും ഇതിൽ അഭിനയിക്കുന്നുണ്ട് . മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, നെടുമുടി വേണു, സുനിൽ ഷെട്ടി, അർജുൻ സർജ, കീർത്തി സുരേഷ്, പ്രഭു, കല്യാണി പ്രിയദർശൻ, അശോക് ശെൽവൻ, സുഹാസിനി, മുകേഷ്, സുദീപ്, പ്രണവ് മോഹൻലാൽ, രൺജി പണിക്കർ, സിദ്ദിഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ തന്നെ തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെയധികം പണം കളക്ട് ചെയ്താല്‍ മാത്രമേ തനിക്ക് മരക്കാര്‍ മുതലാകൂ എന്ന് നിർമ്മാതാവായ ആന്റണി പെരുമ്പാവൂര്‍ ആവര്‍ത്തിച്ചിരുന്നു.