ഇന്ധന വില കുറച്ച് കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്; ലക്‌ഷ്യം അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്

single-img
7 November 2021

ഇന്ധനവിലയിൽ കുറവ് വരുത്തി കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്. ഇന്ധന നികുതി കുറച്ചതിന് പിന്നാലെ പഞ്ചാബും പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയും കുറയ്ക്കുകയായിരുന്നു. സംസ്ഥാന സർക്കാർ 70 വര്‍ഷത്തിന് ശേഷമാണ് ഇന്ധന വില കുറയ്ക്കുന്നത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞത്.

എന്നാൽ, അടുത്ത് തന്നെ നടക്കാനിരിക്കുന്ന സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ചന്നിയുടെ നീക്കം എന്നാണ് പ്രതിപക്ഷം ആരോപണമുയരുന്നത്. ഇപ്പോൾ പെട്രോളിന് 96.16 രൂപയും ഡീസലിന് 84.80 രൂപയാണ് പഞ്ചാബില്‍ ഇന്ധന വില. അതേസമയം, രാജ്യ തലസ്ഥാനമായ ഡൽഹി, യു പി, ഹരിയാന, രാജസ്ഥാന്‍ ജമ്മുകശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ധന വില പഞ്ചാബിനേക്കാള്‍ കൂടുതലാണ്.