വീട്ടിലേക്ക് ബോംബ് വച്ച ഡ്രോൺ ഇടിച്ചിറക്കി; ഇറാഖ് പ്രധാനമന്ത്രിയുടെനേർക്ക് വധശ്രമം

single-img
7 November 2021

ഇറാഖിന്റെ പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി തനിക്കെതിരെയുണ്ടായ വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. രാജ്യ തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നു.

ഇതേവരെ ആക്രമണത്തിൻറെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ശക്തമായ പൊട്ടിത്തെറിയിൽ പ്രധാനമന്ത്രിയുടെ ആറ് അംഗരക്ഷകർക്ക് അടക്കം പരിക്കേറ്റു. അതേസമയം, പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് പരിക്കേറ്റതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഔദ്യോഗിക വക്താവ് ഇത് നിഷേധിച്ചു.

ആക്രമണത്തിൽ നിന്നും താൻ സുരക്ഷിതനാണെന്നും ജനങ്ങൾ സംയമനംപാലിക്കണമെന്നും മുസ്തഫ അൽ ഖാദിമി ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൻറെ ഫലത്തെ ചൊല്ലി ഇറാഖിൽ ആഭ്യന്തര സംഘർഷം ശക്തമായിരിക്കെയാണ് ഈ വധശ്രമം നടക്കുന്നത്.