ഡൽഹിയിലെ വായുവിലുള്ളത് സിഗരറ്റിന്റെ പുകയെക്കാൾ വിഷാംശം; മുന്നറിയിപ്പുമായി എയിംസ് മേധാവി

single-img
6 November 2021

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണത്താൽ ജനങ്ങളുടെ സ്ഥിതി കൂടുതൽ മോശമാകുമെന്ന് മുന്നറിയിപ്പുമായി എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേരിയ. സിഗരറ്റിൽ അടങ്ങിയിട്ടുള്ള പുകയെക്കാൾ വിഷാംശമാണ് ഡൽഹിയിലുള‌തെന്നും ഇത് ഡൽഹി നിവാസികളുടെ ആയു‌ർദൈർഘ്യം കുറയ്‌ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പും ഡോക്‌ടർ രൺദീപ് ഗുവേരിയ നൽകുകയുണ്ടായി. ഇപ്പോൾ തന്നെ മിക്ക ഡൽഹി നിവാസികളുടെയും ശ്വാസകോശത്തിന്റെ നിറം കറുപ്പായി.- ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ട് ഗുലേരിയ പറഞ്ഞു.

2017ന് ശേഷം ഇപ്പോൾ ഡൽഹിയിലെ വായുമലിനീകരണത്തിൽ ഏ‌റ്റവും വലിയ തോതാണ് ഇത്തവണത്തേതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നു. പൂർണ്ണമായും മാലിന്യം നിറഞ്ഞ വായുവിൽ കൊവിഡ് രോഗാണുവിന് തുടരാനാകുമെന്നതിനാൽ എളുപ്പത്തിൽ രോഗികളുടെ എണ്ണം ഇരട്ടിക്കും. പ്രധാന പ്രതിസന്ധി ഡൽഹിയിൽ മാത്രമല്ല അടുത്തുള‌ള സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ പോലും ഈ മലിനീകരണം മൂലം പ്രശ്‌നങ്ങളുണ്ടാകാമെന്നതാണ്.