മലയാളത്തിൽ ദളിത് വിഷയങ്ങൾ പരാമർശിക്കുന്ന സിനിമകൾ മലയാളി കാണാതെ തമസ്കരിക്കുന്നു; ഡോ. ബിജു പറയുന്നു

single-img
6 November 2021

മലയാളത്തിൽ ഇറങ്ങുന്ന ദളിത് വിഷയങ്ങൾ പരാമർശിക്കുന്ന സിനിമകൾ മലയാളി കാണാതെ തമസ്കരിക്കുന്നതായി സംവിധായകൻ ഡോ. ബിജു. ദളിത് വിഷയങ്ങൾ സിനിമ ആക്കുന്ന കാര്യത്തിൽ മലയാളത്തിലെ ഫിലിം മേക്കേഴ്‌സ് ഒക്കെ തമിഴ് സിനിമയെ കണ്ടു പഠിക്കണം എന്നൊക്കെയുള്ള ഓരോ വിലയിരുത്തലുകൾ നടത്തി കുറെ ഏറെ ആളുകൾ എഴുതുന്നുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ദളിത് വിഷയങ്ങൾ സിനിമയാക്കുന്നത് തമിഴ് സിനിമയിൽ ആണ് മലയാളത്തിൽ അത്തരത്തിൽ ഒന്നും സംഭവിച്ചിട്ടേ ഇല്ല എന്ന നറേഷനുകൾ വസ്തുതാപരമല്ല എന്ന് ചൂണ്ടിക്കാണിച്ചു രാംദാസ് കടവല്ലൂർ Ramdas Kadavallur എഴുതിയ കുറിപ്പ് കണ്ടപ്പോൾ ആണ് ആ വിഷയത്തിൽ അല്പം കൂടി കൂട്ടിച്ചേർക്കലുകൾ കുറിക്കാം എന്ന് തോന്നിയത് .

ദളിത് വിഷയങ്ങൾ സിനിമ ആക്കുന്ന കാര്യത്തിൽ മലയാളത്തിലെ ഫിലിം മേക്കേഴ്‌സ് ഒക്കെ തമിഴ് സിനിമയെ കണ്ടു പഠിക്കണം എന്നൊക്കെയുള്ള ഓരോ വിലയിരുത്തലുകൾ നടത്തി കുറെ ഏറെ ആളുകൾ എഴുതുന്നുണ്ട് . അവരുടെ അറിവിലേക്കായി ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ പ്രസിദ്ധീകരണമായ ദി ഹോളിവുഡ് റിപ്പോർട്ടർ വെയിൽമരങ്ങൾ എന്ന മലയാള സിനിമയെ പറ്റി 2019 ൽ എഴുതിയ റിവ്യൂവിലെ ആദ്യ ഖണ്ഡിക താഴെ കൊടുക്കുന്നു .

മലയാളത്തിൽ ദളിത് വിഷയങ്ങൾ പരാമർശിക്കുന്ന സിനിമകൾ ഉണ്ടാകുന്നില്ല എന്നതല്ല യാഥാർഥ്യം മറിച്ചു ആ സിനിമകൾ മലയാളി കാണാതെ തമസ്കരിക്കുന്നു എന്നതാണ് യാഥാർഥ്യം . ഇന്ത്യയിൽ കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ കുറച്ചു തിയറ്ററുകളിലായി സിനിമ റിലീസ് ചെയ്തിരുന്നു . കേരളത്തിൽ ആയിരുന്നു ഏറ്റവും കുറച്ചു കാണികൾ തിയറ്ററിൽ എത്തിയത് . മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലും സിനിമ രണ്ടു വര്ഷം ആയിട്ടും ഇതേവരെ സംപ്രേഷണം ചെയ്തിട്ടില്ല . മലയാളത്തിലെ സ്ഥിരം നിരൂപകന്മാരിൽ ഭൂരിപക്ഷവും സിനിമയെ പറ്റി ഒരു വരി പോലും എഴുതിയിട്ടില്ല ..സംസ്ഥാന. ചലച്ചിത പുരസ്‌കാര നിർണ്ണയ ജൂറി ആദ്യ റൗണ്ടിൽ തന്നെ ചിത്രം ഇഷ്ടപ്പെടാതെ പുറന്തള്ളി . അവസാന ഘട്ടത്തിൽ എത്താനുള്ള 25 സിനിമകളിൽ പോലും പെടാൻ അർഹതയില്ല എന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ ..

അടിമുടി ദളിത് പരിപ്രേക്ഷ്യത്തിൽ ഉള്ള ചിത്രം ആണ് വെയിൽമരങ്ങൾ . കേരളത്തിൽ പൂർണ്ണമായും തഴയപ്പെടുകയും ചർച്ചയ്ക്ക് വിധേയമാക്കാതിരിക്കുകയും ചെയ്ത ഈ സിനിമയുടെ ആദ്യ പ്രദർശനം ഷാങ്ഹായ് ചലച്ചിത്ര മേളയിൽ ആയിരുന്നു . മികച്ച ആർട്ടിസ്റ്റിക് അച്ചീവ്മെന്റിനുള്ള ഗോൾഡൻ ഗൊബ്ലറ്റ് പുരസ്കാരം ലഭിച്ചതിലൂടെ ഷാങ്ഹായ് മേളയിൽ മത്സര വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ ആയി . ലോകത്തെ ഏറ്റവും പ്രശസ്തരായ മാസ്റ്റർ സംവിധായകരിൽ ഒരാൾ ആയ നൂറി ബിൽഗേ സെയ്‌ലാൻ ആയിരുന്നു ജൂറി ചെയർമാൻ . തുടർന്ന് അനേകം അന്താരാഷ്‌ട്ര മേളകളിൽ പ്രദർശനം. അഞ്ചു അന്താരാഷ്ട്ര അവാർഡുകൾ , (ഇന്ദ്രൻസിനു സിംഗപ്പൂർ ചലച്ചിത്ര മേളയിൽ മികച്ച നടൻ ഉൾപ്പെടെ ). ദളിത് ജീവിതം സംസാരിക്കുന്ന കേരളം പുറന്തള്ളിയ ഈ സിനിമ ഇപ്പോഴും നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു .ഈ മാസം ജക്കാർത്ത ചലച്ചിത്ര മേളയിൽ പ്രദർശനം ഉണ്ട് .

ദളിത് ജീവിതം ചിത്രീകരിക്കുന്നതിൽ മലയാള സിനിമാക്കാർ തമിഴ് സിനിമയെ കണ്ടു പഠിക്കണം എന്നൊക്കെ അലമുറയിടുന്നവർ മിനിമം മലയാള സിനിമയുടെ ചരിത്രം എങ്കിലും ഒന്ന് പഠിക്കുവാൻ ശ്രമിക്കണം ……
ദളിത് പരിസരങ്ങൾ പ്രമേയമാക്കിയ ജാതിക്കെതിരെ സംസാരിക്കുന്ന വേറെയും ചില സിനിമകൾ ഉണ്ട് ജയൻ ചെറിയാന്റെ Jayan K Cherian പപ്പിലിയോ ബുദ്ധ , സനലിന്റെ Sanal Kumar Sasidharan ഒഴിവു ദിവസത്തെ കളി , ഷാനവാസ് നരണിപ്പുഴയുടെ കരി , സജി പാലമേലിന്റെ S Saji Sajipalamel
ആറടി , ജീവ കെ ജെ യുടെ റിക്ടർ സ്കെയിൽ . പ്രതാപ് ജോസഫിന്റെ ഒരു രാത്രി ഒരു പകൽ , Prathap Joseph
എന്റെ തന്നെ കാട് പൂക്കുന്ന നേരം , പേരറിയാത്തവർ ……..

വെയിൽമരങ്ങളുടെ ഷാങ്ഹായി ചലച്ചിത്ര മേളയിലെ ആദ്യ പ്രദർശനത്തിന് ശേഷം ഹോളിവുഡ് റിപ്പോർട്ടർ എഴുതിയ റിവ്യൂവിന്റെ ആദ്യ ഭാഗം ചുവടെ ….ചിത്രം റിലീസ് ചെയ്തപ്പോൾ പുറത്തിറക്കിയ പോസ്റ്റർ ആണ് ഒപ്പം

Since Nagraj Manjule’s Fandry electrified audiences in 2013 with its anger at the caste oppression faced by India’s lowliest class, the Dalits, cinema has come a long way in focusing attention on this group of people. Last March, the first Dalit Film Festival victoriously unspooled in New York. In Trees Under the Sun (‘Veyil Marangal’), award-winning Kerala filmmaker Bijukumar Damodaran expands the discussion to include the fury and healing power of nature, which works alongside age-old discrimination in the lives of a Dalit family from southern India.