മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി

single-img
5 November 2021

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ . നിലവിൽ ബേബി ഡാം ബലപ്പെടുത്തിയ ശേഷം സംഭരശേഷി കൂട്ടാന്‍ ശ്രമം തുടങ്ങുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു .

അതിനുവേണ്ടി ബേബി ഡാമിന് സമീപത്തെ മൂന്ന് മരങ്ങള്‍ നീക്കണം. മരം മുറിയ്ക്കാന്‍ കേരളത്തിന്റെ അനുവാദം തേടിയിട്ടുണ്ടെന്നും ഡാം സന്ദര്‍ശിച്ച ശേഷം മന്ത്രി അറിയിച്ചു.കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഡാമില്‍ നിര്‍ദേശിച്ച ബലപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. റൂള്‍ കര്‍വ് നിയമപ്രകാരം ഈ മാസം 10 വരെ 139.50 അടി വരെ ജലനിരപ്പ് ആകാമെന്നും മന്ത്രി ദുരൈമുരുകന്‍ പറഞ്ഞു.

ഇന്ന് തമിഴ്‌നാട്ടിൽ നിന്നും ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, വാണിജ്യ നികുതി വകുപ്പ് മന്ത്രി പി മൂര്‍ത്തി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ആര്‍. ചക്രപാണി എന്നിവരാണ് മുല്ലപ്പെരിയാർ സന്ദർശിച്ചത്ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടര്‍ തുറന്ന സാഹചര്യത്തിലാണ് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയത്.