കേരളാ സര്‍ക്കാര്‍ സമവായത്തിലേക്ക് എത്തിയാൽ 50 രൂപയേക്കാള്‍ കുറവില്‍ പെട്രോളും ഡീസലും ലഭിക്കും: കെ സുരേന്ദ്രൻ

single-img
4 November 2021

കേരളത്തിൽ സർക്കാർ സഹകരിച്ചാൽ പെട്രോള്‍ വില അമ്പത് രൂപയേക്കാള്‍ കുറയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്രത്തിലെ ജിഎസ്ടിയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളെ ഉള്‍പ്പെടുത്താന്‍ കേരളത്തിലെ സര്‍ക്കാര്‍ സമവായത്തിലേക്ക് എത്തുകയാണെങ്കില്‍ 50 രൂപയേക്കാള്‍ കുറവില്‍ പെട്രോളും ഡീസലും കിട്ടുമെന്ന് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

വെറും 50 രൂപക്ക് പെട്രോള്‍ കിട്ടുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രോളുകളായി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ഇപ്പോൾ ട്രോളുകളുടെ പിന്നാലെ പോവുകയല്ല, മറിച്ച് പെട്രോളിയം ഉള്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്രം പെട്രോളിനും ഡീസലിനുമായി നികുതി ഇനത്തില്‍ അഞ്ചും പത്തും രൂപയാണ് കുറച്ചിരിക്കുന്നത്.