തെരഞ്ഞെടുപ്പ് പരാജയം കണ്ണ് തുറപ്പിച്ചു; ഇന്ധനനികുതിയില്‍ കുറവ് വരുത്തി ബിജെപി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങള്‍

single-img
4 November 2021

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പരാജയം നേരിട്ടതിനെ തുടർന്ന് ഇന്ധനവിലയിൽ സംസ്ഥാനങ്ങളിലെ നികുതിയിലും കുറവ് വരുത്തി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. കഴിഞ്ഞ ദിവസം കേന്ദ്രം എക്സൈസ് തീരുവ കുറച്ച പിന്നാലെയാണ് ഈ നടപടിയും ഉണ്ടായത്. നിലവിൽ രാജ്യത്തെ ഒമ്പത്‌ സംസ്ഥാനങ്ങളും നികുതി കുറച്ചു.

ഉത്തർ പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ദ്ധിത നികുതി(വാറ്റ്)യിൽ കുറവ് വരുത്തിയത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവ്.

നിലവിൽ ഉത്തർപ്രദേശിൽ പെട്രോളിനും ഡീസലിനും 12 രൂപ വീതം മൂല്യവര്‍ദ്ധിത നികുതി കുറച്ചു. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതം ഡീസലിനും പെട്രോളിനും മൂല്യവര്‍ധിത നികുതി കുറവ് വരുത്തിയിട്ടുണ്ട്.