‘കുറുപ്പി’ന് തിയേറ്ററുകളേക്കാള്‍ ലാഭകരമാകാവുന്ന ഓഫറുകൾ ഓടിടിയിൽ വന്നിട്ടും തള്ളികളഞ്ഞു: ശ്രീനാഥ് രാജേന്ദ്രൻ

single-img
4 November 2021

ദുൽഖർ നായകനായ നവംബര്‍ 12 ന് തിയേറ്ററിലേക്ക് എത്തുകയാണ്. സംവിധായകനായ ശ്രീനാഥ്‌ രാജേന്ദ്രൻ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് ഒരുക്കിയിട്ടുള്ളത്. ഈ സിനിമ ബിഗ് സ്‌ക്രീനില്‍ തന്നെ റിലീസ് ചെയ്യണം എന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ചിത്രത്തിനായി തിയേറ്ററുകളേക്കാള്‍ ലാഭകരമാകാവുന്ന ഓഫറുകള്‍ ഒടിടിയില്‍ നിന്നും വന്നിരുന്നെന്നും എന്നാൽ പ്രേക്ഷകരെ ഈ സിനിമ തിയേറ്ററില്‍ കാണിക്കണം എന്നത് തങ്ങളുടെ ഒരു സ്വപ്‌നമായിരുന്നുവെന്നും ശ്രീനാഥ്‌ പറയുന്നു.

ശ്രീനാഥിന്റെ വാക്കുകൾ: ” കുറുപ്പിന് വേണ്ടിഎം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന കമ്പനിയാണ് ഞങ്ങള്‍ക്ക് പിന്തുണയുമായി ഉണ്ടായിരുന്നത്. എന്നാൽ ഞങ്ങള്‍ എല്ലാവരും ഈ സിനിമയെ രൂപപ്പെടുത്തിയത് തിയറ്ററില്‍ കളിക്കേണ്ട ഒരു സിനിമയായാണ്. ഇത് കഥയറിയാനുള്ള ഒരു സിനിമയല്ല, കഥ എല്ലാവര്‍ക്കുമറിയാം. എങ്ങനെ കഥ പറയുന്നു എന്നത് അനുഭവിക്കണമെങ്കില്‍ അത് തിയേറ്റര്‍ കാഴ്ചയിലേ കിട്ടൂ. ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം തിയേറ്ററില്‍ത്തന്നെ എല്ലാവരെയും കാണിക്കണം എന്നതായിരുന്നു.

പ്രേക്ഷകരെ ഈ സിനിമ തിയേറ്ററില്‍ കാണിക്കണം എന്നത് ഞങ്ങളുടെ ഒരു സ്വപ്‌നമായിരുന്നു. നിര്‍മ്മാതാക്കളടക്കം എല്ലാവര്‍ക്കും ആ അഭിപ്രായമായിരുന്നു. പിന്നെ അത് മാത്രമല്ല, തിയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ഒരു വലിയ ഘടകം പ്രേക്ഷകരുടെ പ്രതികരണങ്ങളായിരുന്നു.