പ്രോസ്റ്റിറ്റ്യൂട്ടിന്റെയും രാജകുമാരിയുടെയും വേഷങ്ങൾ ചെയ്യണം; ആഗ്രഹം തുറന്ന് പറഞ്ഞു ഗായത്രി സുരേഷ്

single-img
3 November 2021

തനിക്ക് സിനിമയിൽ അവതരിപ്പിക്കാൻ ആഗ്രഹമുള്ള ചില കഥാപാത്രങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കി നടി ഗായത്രി സുരേഷ്. ഒരു പ്രോസ്റ്റിറ്റ്യൂട്ടിന്റെയും രാജകുമാരിയുടെയും റോള്‍ ചെയ്യണമെന്നാണ് തന്റെ വലിയ ആഗ്രഹമെന്ന് ഗായത്രി പറയുന്നു.

ഗായത്രി അഭിനയിക്കുന്ന ആദ്യത്തെ പാന്‍ ഇന്ത്യന്‍ സിനിമയായ ‘എസ്‌കേപി’ന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവേയായിരുന്നു ഒരു യുട്യൂബ് ചാനലിനോട് ആഗ്രഹങ്ങൾ പങ്കുവെച്ചത്.

ഗായത്രിയുടെ വാക്കുകൾ: ” എനിക്ക് ഒരു രാജകുമാരിയുടെ റോള്‍ ചെയ്യണം എന്നുണ്ട്. സാധാരണ മിഡില്‍ ക്ലാസ് പെണ്‍കുട്ടി അവളുടെ സ്വന്തം പ്രയത്‌നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം എന്നുണ്ട്. ഇതോടൊപ്പം ഒരു പ്രോസ്റ്റിറ്റ്യൂട്ടിന്റെ റോള്‍ ചെയ്യണം എന്നുണ്ട്, കുറച്ച് അടിച്ചുപൊളിച്ച് നടക്കുന്ന ഫ്രീക്കത്തി റോള്‍ ചെയ്യണം എന്നുമുണ്ട്’, ഗായത്രി പറഞ്ഞു.