പുനീതിന്റെ വിയോഗത്തിൽ മനംനൊന്ത് ഭക്ഷണമുപേക്ഷിച്ച ആരാധകന്‍ മരിച്ചു

single-img
3 November 2021

കന്നഡ സിനിമയിലെ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണത്തിന് പിന്നാലെ വിയോഗത്തിൽ ദുഃഖിതനായി ഭക്ഷണമുപേക്ഷിച്ച ആരാധകന്‍ മരിച്ചു. സംസ്ഥാനത്തെ മാണ്ഡ്യയിലെ കെരഗോഡു ഗ്രാമവാസിയായ കെ എം. രാജു (50) ആണ് മരിച്ചത്.പ്രദേശത്തിൽ ഡോ. രാജ്കുമാര്‍ എന്നപേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന രാജു വെള്ളിയാഴ്ച പുനീതിന്റെ മരണം അറിഞ്ഞതോടെ ഭക്ഷണം ഉപേക്ഷിക്കുകയായിരുന്നു.

പുനീതിന്റെ മൃതദേഹം പൊതുദർശനത്തിനായി വെച്ചപ്പോൾ ആദരാഞ്ജലികളര്‍പ്പിക്കാന്‍ ബെംഗളൂരുവിലേക്ക് പോവുകയാണെന്ന് കുടുംബത്തെ അറിയിച്ച് ശനിയാഴ്ച രാവിലെ വീടുവിട്ട ഇദ്ദേഹം മാണ്ഡ്യയിലെ സില്‍വര്‍ ജൂബിലി പാര്‍ക്കിനുസമീപം കുഴഞ്ഞുവീഴുകയായിരുന്നു.

തുടർന്ന് വിവരമറിഞ്ഞ് ഗ്രാമവാസികളെത്തി ഇയാളെ വീട്ടിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. നേരത്തെ തന്നെ ഇയാൾ പുനീതിന്റെ മരണവിവരമറിഞ്ഞതോടെ തന്റെ കൈകള്‍ ബ്ലേഡുപയോഗിച്ച് മുറിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.