കേരളത്തിലെ ജനങ്ങള്‍ക്കെന്നല്ല ബിജെപി പ്രവര്‍ത്തകര്‍ക്കും മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല: പിപി മുകുന്ദൻ

single-img
3 November 2021

കേരളത്തില്‍ ബിജെപി ഇപ്പോൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് മുന്‍ സംസ്ഥാന അധ്യക്ഷൻ പി പി മുകുന്ദന്‍. നിയമസഭാ തെരഞ്ഞെടുപ്പിനെ ദയനീയ തോല്‍വിയോടെ തന്നെ അധ്യക്ഷ സ്ഥാനത്ത്കെ സുരേന്ദ്രന്‍ സ്വയം മാറിനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, സംസ്ഥാനത്തെ നേതാക്കളുടെ തമ്മിലടിയില്‍ പ്രവര്‍ത്തകര്‍ക്ക് മനംമടുത്ത് തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുകുന്ദൻ. ഇതോടൊപ്പം കേന്ദ്ര സഹമന്ത്രി മുരളീധരനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു.

പിപി മുകുന്ദന്റെ വാക്കുകൾ: ‘ വി മുരളീധരന്‍ കേന്ദ്ര മന്ത്രിയായതുകൊണ്ട് കേരളത്തിന് എന്ത് ഗുണം എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്ത് ഉത്തരമാണ് പറയാന്‍ കഴിയുക?, കേരളത്തിലെ ജനങ്ങള്‍ക്കെന്നല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല,’