എന്റെ പാര്‍ട്ടിയില്‍ ചേരൂ; മോദിയെ സ്വന്തം പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി

single-img
3 November 2021

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ സ്വന്തം പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. കഴിഞ്ഞ ദിവസങ്ങളിൽ ഗ്ലാസ്‌കോയില്‍ വെച്ച് നടന്ന കാലാവസ്ഥാ ഉച്ചക്കോടിയില്‍ ഇരു നേതാക്കളും തമ്മിലുളള ചര്‍ച്ചക്കിടയില്‍ ആണ് നഫ്താലി ബെന്നറ്റിന്റെ രസകരമായ ചോദ്യം ഉണ്ടായത്.

ഇതോടൊപ്പം ഇരു നേതാക്കളും സൗഹൃദമായി സംസാരിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. നിങ്ങള്‍ ഇസ്രയേലില്‍ പ്രശസ്തനാണ്. എന്റെ പാര്‍ട്ടിയില്‍ ചേരൂ എന്നായിരുന്നു ബെന്നറ്റിന്റെ കമന്റ്. ഇതിന് പക്ഷെ ഒരു ചിരിയായിരുന്നു മോദിയുടെ മറുപടി.

ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ തമ്മിലുളള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യയുമായുളള ബന്ധത്തില്‍ തന്റെ മുന്‍ഗാമിയുടെ പാത പിന്തുടരാനാണ് താല്‍പര്യമെന്ന് ബെന്നറ്റ് പറഞ്ഞു. ടെക്‌നോളജി, സുരക്ഷ, കൃഷി, ഭക്ഷ്യ സാങ്കേതിക വിദ്യ, കാലാവസ്ഥയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ തുടങ്ങിയവയിലെല്ലാം പരസ്പര സഹകരണം തുടരുമെന്നും നഫ്താലി ബെന്നറ്റ് വ്യക്തമാക്കി.