പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ കുറച്ചു

single-img
3 November 2021

രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. കേന്ദ്ര സർക്കാർ പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവയാണ് കുറച്ചത്. പുതിയ വില ഇന്ന് അർദ്ധ രാത്രി മുതൽ നിലവിൽ വരും.

അതേസമയം, ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർദ്ധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. അവസാന മാസം മാത്രം പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. നിലവിൽ,ഇന്ധനോത്പാദനം വർധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങൾ രാജ്യങ്ങൾ അറിയിച്ചതിനാൽ വരും ദിവസങ്ങളിൽ വില കൂടാൻ തന്നെയാണ് സാധ്യത.