ആഘോഷവേളകളിൽ പടക്കം പൊട്ടിക്കുന്നതിന് സമ്പൂർണ നിരോധനം ഏർപ്പെടുത്താനാകില്ല: സുപ്രീം കോടതി

single-img
1 November 2021

കാളിപൂജ, ദീപാവലിഎന്നിവയിലും സമാനമായ മറ്റ് ആഘോഷവേളകളിലും പടക്കം പൊട്ടിക്കുന്നതിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പടക്കങ്ങൾ പൊട്ടിക്കുന്നതിന് സമ്പൂർണ നിരോധനം ഏർപ്പെടുത്താനാകില്ലെന്നും ബേരിയം സാൾട്ട് പോലുള്ള നിരോധിത രാസവസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള സംവിധാനം ശക്തമാക്കേണ്ടതുണ്ടെന്നും ഹർജി പരിഗണിച്ചജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കറും അജയ് റസ്‌തോഗിയും നിരീക്ഷിച്ചു.

തികച്ചും അടിസ്ഥാനരഹിതമായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് നിരോധന ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതിയെ പ്രേരിപ്പിച്ചതെന്ന് പശ്ചിമ ബംഗാൾ സർക്കാരിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ സുപ്രീം കോടതിയിൽബെഞ്ചിന് മുമ്പാകെ വാദിച്ചു.

അതേസമയം, വിവിധ പടക്ക നിർമ്മാതാക്കളുടെയും ഡീലർമാരുടെയും അസോസിയേഷനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ഭട്നാഗർ വാദിച്ചു, നേരത്തെ 2018, 2020 വർഷങ്ങളിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് തന്റെ കക്ഷികൾകൃത്യമായി പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇപ്പോൾ തന്നെ പടക്കങ്ങളുടെ നിർമ്മാണവും വിൽപ്പനയും സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ ഒരു ഭരണക്രമം നിർവചിച്ചിട്ടുണ്ടെന്നും നിരോധിത പടക്കങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഇതോടൊപ്പം പടക്കങ്ങളിൽ ബേരിയം ലവണങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും (UTs) ഒക്ടോബർ 29 ന് സുപ്രീം കോടതി ഉത്തരവിട്ടു.