ആരോഗ്യനില തൃപ്തികരം; മൻമോഹൻ സിംഗ് ആശുപത്രി വിട്ടു

single-img
31 October 2021

ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് ആശുപത്രി വിട്ടു. ഡൽഹിയിലെ എയിംസിൽ ചികിത്സയിലായിരുന്ന മൻമോഹൻ സിംഗ് ഇന്ന് വൈകീട്ട് 5.30നാണ് ഡിസ്ചാർജ് ചെയ്യപ്പെട്ടത്.

കടുത്ത പനിയെ തുടർന്ന് നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് ശ്വാസതടസവും നേരിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ഒക്ടോബർ 13നാണ് ഡോ. മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പ്രശസ്ത കാർഡിയോളജിസ്റ്റായ ഡോ. നിതീഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിചരണത്തിൽ ആശുപത്രിയിലെ കാർഡിയോ ന്യൂറോ സെൻററിലുള്ള പ്രൈവറ്റ് വാർഡിലായിരുന്നു മൻമോഹൻ സിംഗ്.