സ്‌കൂൾ തുറക്കൽ: വിദ്യാര്‍ഥികള്‍ക്ക് അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമല്ല: മന്ത്രി വി ശിവൻകുട്ടി

single-img
31 October 2021

ഒന്നര വർഷത്തോളം നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് നാളെ സ്‌കൂളുകൾ തുറക്കുകയാണ്. സ്‌കൂളുകൾ തുറക്കുന്നതിനുളള എല്ലാ ക്രമീകരണങ്ങളും സർക്കാർ നടത്തിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഒട്ടുംതന്നെ ആശങ്കകൾ ഇല്ലാതെ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കൂൾ തുറക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുന്നതായും മന്ത്രി വ്യക്തമാക്കി.

അതേ സമയം സ്‌കൂൾ തുറക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ തോതിൽ ഉണർവ് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ ഏറ്റവും വലിയ പ്രയാസം നേരിട്ടത് നമ്മുടെ കുട്ടികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പ്രവേശനോത്സവം നടക്കുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ യുപി സ്‌കൂളിൽ രാവിലെ 8:30നു നടക്കും.