വിയോഗം സഹിക്കാനായില്ല; പുനീതിന്റെ ചിത്രം പൂക്കള്‍ വെച്ച് അലങ്കരിച്ച ശേഷം മുന്നില്‍ ആരാധകന്‍ തൂങ്ങി മരിച്ചു

single-img
30 October 2021

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ മരണത്തിൽ മനം നൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. കർണാടകയിലെ ബലഗാവി ജില്ലയിലെ അത്താണിയില്‍ രാഹുലാണ് ആത്മഹത്യ ചെയ്തത്. ഇയാൾ തന്റെ വീടിനുള്ളില്‍ പുനീതിന്റെ ചിത്രം പൂക്കള്‍ വെച്ച് അലങ്കരിച്ച ശേഷം അതിന് മുന്നില്‍ തൂങ്ങി മരിക്കുകയായിരുന്നു.

പുനീതിന്റെ മരണ വാര്‍ത്ത അറിഞ്ഞ് മറ്റു രണ്ട് ആരാധകര്‍ ഹൃദയാഘാതം മൂലവും മരിച്ചു. മുനിയപ്പ, പരശുറാം എന്നിവരാണ് മരണപ്പെട്ടത്.കഴിഞ്ഞ ദിവസം നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ കര്‍ഷകനായ മുനിയപ്പ ടിവിയ്ക്ക് മുന്നില്‍ ഇരുന്ന് കരയുകയിരുന്നു.

മരണ വാര്‍ത്ത അറിഞ്ഞ പിന്നാലെ അദ്ദേഹം ബോധരഹിതനായി വീഴുകയായിരുന്നു എന്ന് ഗ്രാമവാസികള്‍ പറയുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പരശുറാം രതി 11 മണിയോടെയാണ് മരിച്ചത്.അതേസമയം പുനീത് രാജ്കുമാറിന്റെ ശവസംസ്‌കാരം നാളെ നടക്കും.