മാതൃകമ്പനിയുടെ പേര് “മെറ്റ” എന്ന് മാറ്റം വരുത്തി ഫേസ്ബുക്ക്

single-img
29 October 2021

ഫേസ്ബുക്ക് സോഷ്യൽ മീഡിയയുടെ പുറത്തേക്കുമുള്ള ഭാവിയെ പ്രതിനിധീകരിക്കുന്നതിനായി മാതൃകമ്പനിയുടെ പേര് “മെറ്റ” എന്ന് മാറ്റുന്നതായി മേധാവി മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചു. ഇപ്പോൾ ഉള്ളതുപോലെ ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ അതിന്റെ പേരുകൾ തുടർന്നും നിലനിർത്തും . അപ്പോഴും ഇവയെല്ലാം അതിന്റെ മാതൃകമ്പനി “മെറ്റ” യുടെ കീഴിലായിരിക്കും പ്രവർത്തിക്കുക.

ടെക്‌നോളജി രംഗത്തെ ആഗോള ഭീമനായ ഫെയ്‌സ്ബുക്ക് അതിന്റെ ഭാവിയായി കാണുന്ന ഇന്റർനെറ്റിന്റെ “മെറ്റാവേർസ്” വെർച്വൽ റിയാലിറ്റി പതിപ്പിലേക്കുള്ള മാറ്റത്തിന്റെ ആദ്യ ഭാഗമായാണ് മാതൃകമ്പനിക്ക് “മെറ്റ” എന്ന പേര് നൽകിയിരിക്കുന്നത്. ഇപ്പോൾ “മെറ്റാവേസ്” നിർമ്മിക്കുന്നതിനായി യൂറോപ്യൻ യൂണിയനിൽ നിന്നും 10,000 പേരെ നിയമിക്കുന്നതിനുള്ള പദ്ധതികൾ ഫേയ്സ്ബുക്ക് പ്രഖ്യാപിച്ചു, സക്കർബർഗ് ഈ ആശയത്തിന്റെ മുൻനിര പ്രമോട്ടറായി ഉണ്ടായിരിക്കും.

സക്കർ ബർഗിന്റെ വാക്കുകൾ: “ നമ്മുടെ സമൂഹത്തിൽ നടക്കുന്ന പ്രശ്‌നങ്ങളുമായി പൊരുതുന്നതിൽ നിന്നും അടഞ്ഞ ഇടങ്ങളിൽ ജീവിക്കുന്നതിൽ നിന്നും ഇതിനോടകം നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഈ സമയം നമ്മൾ പഠിച്ച കാര്യങ്ങളെ എല്ലാം ഉപയോഗിച്ച് അടുത്ത അധ്യായം തുറക്കാൻ സഹായിക്കേണ്ട സമയമാണിത്.