നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും; പുനീത് രാജ്‍കുമാറിനെ കുറിച്ച് ഭാവന പറയുന്നു

single-img
29 October 2021

കന്നഡ സിനിമയിലെ സൂപ്പർ താരം പുനീത് രാജ്‍കുമാറിന്റെ വിയോഗം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. എന്നാൽ, തന്റെ ആദ്യത്തെ നായകൻ എന്നും പുഞ്ചിരിച്ചുകൊണ്ട് മാത്രമേ തന്റെ മനസില്‍ ഉണ്ടാകൂവെന്ന് നടി ഭാവന സോഷ്യൽ മീഡിയയിൽ എഴുതുന്നു.

ഭാവന ആദ്യമായി അഭിനയിച്ച കന്നഡ ചിത്രമായ ജാക്കീയില്‍ പുനീത് രാജ്‍കുമാറായിരുന്നു നായകൻ. ഈ സിനിമ വൻ ഹിറ്റായിരുന്നു. വളരെ വികാരനിര്‍ഭരമായ കുറിപ്പാണ് ഭാവൻ പുനീത് രാജ്‍കുമാറിന്റെ വിയോഗത്തെ തുടര്‍ന്ന് എഴുതിയിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം: അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എന്റെ ആദ്യ നായകൻ എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട സഹനടൻ. മൂന്ന് സിനിമകൾ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും. നേരത്തെ പോയി.