എകനായി വന്ന ചെറിയാൻ ഫിലിപ്പ് ഏകനായി തന്നെ മടങ്ങുകയാണ് ഉണ്ടായത്: എ വിജയരാഘവൻ

single-img
29 October 2021

ചെറിയാന്‍ ഫിലിപ്പ് ഇന്ന് നടത്തിയ കോണ്‍ഗ്രസ് പ്രവേശനം ഇടത് പക്ഷത്തെയോ സിപിഎമ്മിനെയോ ബാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ചെറിയാന്‍ ഫിലിപ്പ് സിപിഎമ്മിന്റെ അംഗമല്ല, അദ്ദേഹത്തിന് സംഘടനാ ചുമതലയും ഉണ്ടായിരുന്നില്ല. ചെറിയാന്‍ ഇപ്പോള്‍ ഇടതു സഹയാത്രികന്‍ അല്ലല്ലോ എന്ന് വ്യക്തമാക്കിയാണ് എ വിജയരാഘവന്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ കണ്ടെന്ന നിലപാട് സ്വീകരിച്ചത്.

ഇടതുപക്ഷത്തേക്ക് എകനായി വന്ന അദ്ദേഹം ഏകനായി തന്നെ മടങ്ങുകയാണ് ഉണ്ടായതെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി. ഇന്ന് ഉച്ചയ്ക്ക് ശേഷം തലസ്ഥാനമായ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

വിജയരാഘവന്റെ വാക്കുകൾ: ” ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസ്സിലേക്ക് പോയതായി വാര്‍ത്തകള്‍ കണ്ടിരുന്നു . സിപിഐഎമ്മിന്റെ സഹയാത്രികര്‍ ധാരാളമുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളോട് സിപിഐഎമ്മിന് നന്ദിയുണ്ട്.

ചെറിയാന്‍ ഫിലിപ്പിന് ചില ചുമതലകള്‍ നല്‍കിയിരുന്നു. നവ കേരള മിഷന്‍ ഇതില്‍ ഒന്നായിരുന്നു. അതൊരു ഔദ്യോഗിക ചുമതലയാണ്. അക്കാലത്തെ പാര്‍ട്ടി നിലപാട് ആയിരുന്നു . എകെജി സെന്ററിന്റെ പ്രവര്‍ത്തനം സുതാര്യമണ്. മുഖ്യമന്ത്രിക്കെതിരെ ചെറിയാന്‍ ഫിലിപ്പ് ഉന്നയിച്ചത് വെറും വാദങ്ങളാണ് . മുഖ്യമന്ത്രിയെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാം.