രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ചെറിയാൻ ഫിലിപ്പ് തിരികെ കോൺ​ഗ്രസിലേക്ക്; പ്രഖ്യാപനം നാളെ

single-img
28 October 2021

രണ്ട് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ചെറിയാൻ ഫിലിപ്പ് തിരികെ കോൺ​ഗ്രസിലേക്ക്. നാളെ രാവിലെ 11 മണിക്ക് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കോൺ​ഗ്രസിലേക്ക് എത്തുന്നകാര്യം ചെറിയാൻ ഫിലിപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

നേരത്തെ തന്നെ ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം രണ്ട് ദശാബ്ദത്തിനും ശേഷം ആദ്യമായി ചെറിയാൻ ഫിലിപ്പും ഉമ്മൻചാണ്ടിയും ഒരേ വേദിയിൽ പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ ഉമ്മൻചാണ്ടി തൻറെ രക്ഷാക‍ർത്താവാണെന്നും ആ രക്ഷാകർതൃത്വം ഇനിയും വേണമെന്നുമായിരുന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞത്.