ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കും; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളാ മുഖ്യമന്ത്രിക്ക് കത്തെഴുതി എംകെ സ്റ്റാലിൻ

single-img
28 October 2021

ജലനിരപ്പ് ഓരോ നിമിഷവും ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കത്ത്. രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്നും ഡാമിലെ നിലവിലെ അളവ് അനുവദിച്ച പരിധിക്കുള്ളിലാണെന്നും അണക്കെട്ടിലെ നിലവിലെ ലെവല്‍ സുപ്രീം കോടതിയും കേന്ദ്ര ജല കമ്മീഷനും അനുവദിച്ച പരിധിയിലാണെന്നും സ്റ്റാലിന്‍ കത്തില്‍ അറിയിച്ചു.

കേരളം നേരത്തെ ആവശ്യപ്പെട്ടത് പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു കൊണ്ടുപോകുന്നുണ്ട്. അവസാന ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്‌സ് ആക്കി ഉയർത്തുകയും ചെയ്തു. ഇതോടൊപ്പം ജലനിരപ്പ് നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ അടിയന്തിര സാഹചര്യത്തിൽ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണെന്നും കേരളവുമായി ആശയ വിനിമയം തുടരുന്നതായും സ്റ്റാലിന്‍ കത്തില്‍ അറിയിച്ചു. ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.