എന്റെ അഭിപ്രായത്തില്‍ മേയര്‍ സുന്ദരിയാണ്; കെ മുരളീധരന് പിന്തുണയുമായി പി സി ജോര്‍ജ്

single-img
27 October 2021

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കോൺഗ്രസ് നേതാവ് കെ മുരളീധരന് പിന്തുണയുമായി ജനപക്ഷം നേതാവ് പി സി ജോര്‍ജ്. കെ മുരളീധരന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നും ഇപ്പോഴെത്ത കാലാത്ത് സ്ത്രീകളെപ്പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, മുരളീധരന്‍ പറഞ്ഞത് മേയര്‍ സുന്ദരിയാണ് എന്നല്ലേ, മേയര്‍ സുന്ദരിയാണല്ലോ അതിനെന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. പിസി ജോർജിന്റെ വാക്കുകൾ: ‘എന്റെ അഭിപ്രായത്തില്‍ മേയര്‍ സുന്ദരിയാണ്. അതൊക്കെ ക്ഷമിക്കണം, ചുമ്മാ മുരളിക്ക് സന്തോഷം വന്നപ്പോ അങ്ങനെ പറഞ്ഞുകാണണം. ഇപ്പോഴത്തെ കാലത്ത് പെണ്ണുങ്ങളെപ്പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത്.

സ്ത്രീകളെപ്പറ്റി മിണ്ടിയാല്‍ കുഴപ്പമാണ്. എന്നാല്‍ പുരുഷന്‍മാര്‍ കുറേ പൊട്ടന്‍മാരുണ്ട്. അവരെ പറ്റി ആര്‍ക്കും എന്തും പറയാം. അത് പുരുഷന്‍മാരുടെ ഒരു അസോസിയേഷനുണ്ടാക്കി മുരളിയുമായി ആലോചിക്കേണ്ട പ്രശ്‌നമാണ്,’