സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍; ഉത്സവങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും

single-img
27 October 2021

കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.സർക്കാരിന്റെ എല്ലാ വകുപ്പുകള്‍ക്കും കീഴിലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പകല്‍ പരിപാലന കേന്ദ്രങ്ങള്‍, ഷെല്‍റ്റേഡ് വര്‍ക്ക്‌ഷോപ്പുകള്‍, ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങിയ നവംബര്‍ ഒന്നുമുതല്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നൽകിയത്.

ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ഇതോടൊപ്പം ഉത്സവങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിക്കാനും തീരുമാനമായി. നിലവിൽ വാക്‌സിനേഷന്‍ കുറവുള്ള ജില്ലകള്‍ കണ്ടെത്തി നിരീക്ഷണം നടത്താനും വാക്‌സിനേഷന്‍ കൂട്ടാനുമുള്ള നടപടികളെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

നേരത്തെ, കേരളത്തിൽ ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി, അടച്ചിട്ടിരുന്ന തീയറ്ററുകള്‍ ഈ മാസം 25നാണ് തുറന്നത്. സിനിമകളുടെ പ്രദര്‍ശനം ഇന്നുമുതല്‍ ആരംഭിച്ചു. മലയാള സിനിമകള്‍ വെള്ളിയാഴ്ച മുതല്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങും.