ഇന്നും ഇന്ധനവില വർദ്ധനവ്; സംസ്ഥാനത്ത് ഡീസൽ വില നൂറ് കടന്നു

single-img
27 October 2021

കേരളത്തിൽ ഇന്നും ഇന്ധനവിലയിൽ വർധന. യഥാക്രമം പെട്രോളിന് 35 പെെസയും ഡീസലിന് 37 യും വീതമാണ് ഇന്ന് കൂടിയത്. ഇതോടുകൂടി തിരുവനന്തപുരത്ത് പെട്രോളിന് 110.45 പെെസയും ഡീസലിന് 103.91 പെെസയുമായി. കോഴിക്കോട് പെട്രോളിന് 108.62 പെെസയും ഡീസലിന് 102.44 പെെസയുമായി.

അതേസമയം കൊച്ചിയിൽ പെട്രോളിന് 108.12 പെെസയും ഡീസലിന് 102.10 പെെസയുമായി ഉയർന്നു. അവസാന ഒറ്റ മാസം കൊണ്ട് ഡീസലിന് കൂടിയത് 8.20 രൂപയും. പ്രെട്രോളിന് കൂട്ടിയത് 6.45 രൂപയാണ്. ഈ വിലവർദ്ധനവോടെ രാജ്യത്ത് പലയിടത്തും പെട്രോൾ വില 120 അടുത്തു കഴിഞ്ഞു. രാജസ്ഥാനിൽ പെട്രോൾ വില 120 കടന്നു.