കൂടുതൽ രേഖകളും തെളിവുകളും വേണം; കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ ആഗോള അംഗീകാരമില്ല

single-img
27 October 2021

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോവാക്സീന്റെ ആഗോള അംഗീകാരം ലോകാരോഗ്യ സംഘടന നൽകിയില്ല. സംഘടനയുടെ ഇന്നലെ ചേർന്ന സാങ്കേതിക ഉപദേശക സമിതി യോഗത്തിൽ കോവാക്സീന് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നു.ൽ

പക്ഷെ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് കൂടുതൽ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ് യോഗം തീരുമാനിച്ചത്. ഇനി നവംബർ മൂന്നിനാണ് സമിതിയുടെ അടുത്ത യോഗം. ഇന്ത്യയിൽ കോവാക്സീന്റെ കഴിഞ്ഞ ജൂലൈ മുതൽ ഉള്ള വിവരങ്ങൾ ആണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത് . കൂടുതൽ വിവരങ്ങൾ നിർമാതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. സമാനമായി ലോകത്തിലെ പല രാജ്യങ്ങളും കോവാക്സീൻ ഇതുവരെ അംഗീകരിച്ചിട്ടില്ല .