എ എ റ​ഹീം ഡി​വൈ​എ​ഫ്‌​ഐ ദേശീയ അധ്യക്ഷനാകും; ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നത് നാളെ

single-img
27 October 2021

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥാനം ഒഴിയുന്നതോടെ എ ​എ റ​ഹീം ഡി​വൈ​എ​ഫ്‌​ഐയുടെ ദേശീയ അധ്യക്ഷനാകും. ഇന്ന് ഡൽഹിയിൽ ചേർന്ന സംഘടന ഫ്രാക്ഷൻ യോഗത്തിൽ ഇക്കാര്യത്തിൽ ഏകദേശം ധാരണയായി.

ഇനി നാളെ ചേരുന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. ഇപ്പോൾ ഡി​വൈ​എ​ഫ്‌ഐയുടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ണ് റ​ഹീം. ഇതോടൊപ്പം ജെയ്ക്ക് സി തോമസും ദേശീയ സെന്‍ററിലേയ്ക്ക് മാറിയേക്കും.

കേരളത്തിൽ എം വിജിന്‍, കെ വി സുമേഷ്, സച്ചിന്‍ ദേവ്, കെ റഫീഖ് എന്നിവരിലാരെങ്കിലും ഡിവൈഎഫ്െഎയുടെ സംസ്ഥാന നേതൃസ്ഥാനത്തേയ്ക്ക് എത്തുമെന്നാണ് സൂചന.